തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും വിതരണം ചെയ്യുന്നതിനുള്ള തുക അനുവദിച്ച് സംസ്ഥാന സർക്കാർ. ക്ഷേമനിധി ബോർഡിന്റെ ഈ മാസത്തെ പെൻഷൻ വിതരണത്തിനായി 130.31 കോടി രൂപയാണ് അനുവദിച്ചത്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജാർഖണ്ഡിന് മുകളിൽ തീവ്ര ന്യൂനമർദം തുടരുന്ന സാഹചര്യത്തിലാണ് കേരളത്തിലും മഴ ശക്തമാകുമെന്ന മുന്നറിയിപ്പ്.
ഇന്ന് കാസർകോട്, കണ്ണൂർ, എറണാകുളം, കോട്ടയം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ......
തിരുവനന്തപുരം: അന്താരാഷ്ട്ര തുറമുഖമായ വിഴിഞ്ഞത്തിൽനിന്ന് ആഭ്യന്തര കയറ്റുമതി-ഇറക്കുമതി (എക്സിം കാർഗോ) പ്രവർത്തനങ്ങൾക്ക് തുടക്കമായി. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ചരക്കുകളുമായി രണ്ട് കണ്ടെയ്നറുകൾ മുഖ്യമന്ത്രി വി.ഡി. ......
കോതമംഗലം മാർ അത്തനേഷ്യസ് (എം.എ) കോളേജിൽ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ ക്യാമ്പസിൽ പ്രതിഷേധം ശക്തമായി തുടരുന്നു. പ്രതികൂല കാലാവസ്ഥ പോലും വകവെയ്ക്കാതെ നൂറുകണക്കിന് വിദ്യാർഥികളാണ് മഴയത്ത് കോളേജിന് മുന്നിൽ പ്രതിഷേധ പ്രകടനവുമായി അണിനിരന്നിരിക്കുന്നത്.
മരണത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സമഗ്രമായ അന്വേഷണം വേണമെന്നുമാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യം. ......
മലപ്പുറം: കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റും പ്രഗൽഭ പണ്ഡിതനുമായ ശൈഖുനാ കിടങ്ങഴി യു.അബ്ദു റഹീം മുസ്ലിയാർ അന്തരിച്ചു. 85 വയസ്സായിരുന്നു.......
കൊച്ചി: ശബരിമലയിൽ അരവണ നിർമ്മാണത്തിനായി മിൽമയിൽ നിന്ന് നെയ്യ് വാങ്ങിയതിലെ ക്രമക്കേടിൽ സമഗ്രവും വസ്തുതാപരവുമായ പഴുതടച്ച അന്വേഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. വിജിലൻസ് പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്നും കോടതി വിലയിരുത്തി. ......
കൊച്ചി: ജഡ്ജിയെക്കുറിച്ച് കക്ഷിക്ക് പക്ഷപാതപരമായ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ, തൊടുപുഴ ഫാമിലി കോടതിയിലെ വൈവാഹിക കേസ് മൂവാറ്റുപുഴ ഫാമിലി കോടതിയിലേക്ക് മാറ്റി കേരള ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് മുഹമ്മദ് നിയാസ് സി.പി.യുടെതാണ് ഈ നിർണ്ണായക ഉത്തരവ്.
കോടതിയിൽ ജനങ്ങൾക്കുള്ള വിശ്വാസ്യത നിലനിർത്താനും നീതിനിർവ്വഹണം സുതാര്യമാണെന്ന് ഉറപ്പുവരുത്താനുമാണ് ഈ നടപടിയെന്ന് ഹൈക്കോടതി വ്യക്തമാക്കി. ......
കൊച്ചി: ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം ഒരു വ്യക്തിക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) നിഷേധിക്കാൻ കഴിയില്ലെന്ന് കേരള ഹൈക്കോടതി വിധിച്ചു. അപേക്ഷകൻ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് വ്യക്തമായി സർട്ടിഫിക്കറ്റിൽ സാക്ഷ്യപ്പെടുത്തുകയാണ് പോലീസ് ചെയ്യേണ്ടതെന്ന് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് നിരീക്ഷിച്ചു.
ഇത്തരം കേസുകളിൽ അപേക്ഷകന്റെ പങ്കാളിത്തം അവർക്ക് ലൈസൻസിനോ തൊഴിലിനോ ഉള്ള യോഗ്യതയെ ബാധിക്കുമോ എന്ന് തീരുമാനിക്കേണ്ടത് അതാത് ലൈസൻസിങ് അതോറിറ്റിയോ തൊഴിൽദാതാവോ ആണെന്നും കോടതി വ്യക്തമാക്കി.
ടൂറിസം വകുപ്പിന്റെ ലൈസൻസോടെ ഹോംസ്റ്റേ അല്ലെങ്കിൽ റിസോർട്ട് ബിസിനസ് ആരംഭിക്കുന്നതിനായി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ച പീറ്റർ ടി.വി. ......
തിരുവനന്തപുരം: ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹിപ്പട്ടിക പുറത്തുവന്നതോടെ കേരളത്തിലെ പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങളിലും നിർണായക മാറ്റങ്ങൾക്ക് കളമൊരുങ്ങുന്നു. മുൻ സംസ്ഥാന അധ്യക്ഷൻ കെ. ......